Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navakerala Survey:

ന​വ​കേ​ര​ള സ​ർ​വേ: ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ന​വ​കേ​ര​ള സ​ർ​വേ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. സ​ർ​വേ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള​താ​ണെ​ന്നു​മു​ള്ള ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം തെ​റ്റാ​ണെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ദം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഉ​ൾ​പ്പെ​ട്ട ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ന​വ​കേ​ര​ള സ​ർ​വേ റ​ദ്ദാ​ക്കി ഉ​ത്ത​ര​വി​ട്ട​ത്.

ബ​ജ​റ്റി​ൽ വ​ക​യി​രു​ത്താ​തെ​യും കൃ​ത്യ​മാ​യ ധ​ന​കാ​ര്യ അ​നു​മ​തി​യി​ല്ലാ​തെ​യും 20 കോ​ടി രൂ​പ സ​ർ​വേ​യ്ക്കാ​യി നീ​ക്കി​വെ​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സ​ർ​ക്കാ​ർ ചി​ല​വി​ൽ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് ഇ​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പോ​ർ​ട്ട​ലി​ലൂ​ടെ സ​ർ​വേ​യ്ക്കാ​യി വോ​ള​ണ്ടി​യ​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.

എന്നാൽ ഹൈ​ക്കോ​ട​തി വി​ധി ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചത്. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ക്ഷേ​മ​പ​ദ്ധ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ക്കുന്നു. മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും സാ​മ്പ​ത്തി​ക ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും സ​ർ​വേ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം. കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി സ​ർ​വേ റ​ദ്ദാ​ക്കി​യ​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് മു​ൻ​പേ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​വേ സം​ബ​ന്ധി​ച്ച് ക​ത്തു ന​ൽ​കി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

 

 

Latest News

Up